Monday, January 3, 2011

ഏകാന്തമീ വീഥി....

ഒരു സൂര്യഗ്രഹണത്തെ ഓര്‍മ്മപ്പെടുത്തുമീ
ഇരുളിന്‍ വഴിയിലെന്നെ തനിച്ചാക്കി
സ്വയമൊരു പൊന്‍പുലരി സ്വന്തമാക്കിയവന്‍
പ്രണയത്തിന്‍, താരാട്ടിന്‍ സാന്ത്വനക്കൂട്ടിലൊരു
മാതൃവാത്സല്യത്തിന്‍ നനുത്ത സുഖത്തിലായ്.

വിഭ്രാന്തി താളം ചവിട്ടുന്ന യാമങ്ങള്‍
ഏകാന്തവീഥിയില്‍ ഭീതിതമീമനം
എന്‍ പൈതലെന്നുടെ കണ്ണീര്‍ തുടയ്ക്കുന്നു
അവനെ ചേര്‍ത്തണച്ചിരുളില്‍ ലയിക്കുന്നു.....


 

No comments:

Post a Comment