Wednesday, February 29, 2012

ഒന്നോര്‍ത്താല്‍ ശരിയാണ്.....

 നാം കഴിക്കുന്ന ഭക്ഷണം എത്ര സ്വാദുള്ളത് ആയാലും കുറെ ആകുമ്പോള്‍ മടുക്കും....വേണ്ട എന്ന് തോന്നും...... പ്രത്യേകിച്ച് അടുത്ത് സ്വാദേറിയ മറൊരു വിഭവം ഇരിക്കുമ്പോള്‍.....

അപ്പോള്‍ ... കഴിച്ചു കൊണ്ടിരിക്കുന്നതിനു സ്വാദു പോരാ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം ....

പിന്നെ അതുപേക്ഷിക്കാന്‍ ഒരു കുറ്റം  കണ്ടു പിടിക്കും..... "ഇത് കൊള്ളില്ല...സ്വാദില്ല....എനിക്ക് വേണ്ട"......

പിന്നെ എല്ലാം ഭക്ഷണത്തിന്റെ കുറ്റം ആണ്.....സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.....ആ ഭക്ഷണം ചീത്തയായതു കൊണ്ടാണ് ഞാന്‍ അത് വേണ്ട വച്ചത് എന്ന ന്യായവും....അതിനു വേണ്ടുന്ന തെളിവുകളും...

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ????....എനിക്ക് ഈ ഭക്ഷണം മതിയായി...അതുകൊണ്ട് ഞാന്‍ ഉപേക്ഷിക്കുന്നു...അത്രേം പോരെ????
അത്രനേരം വിശപ്പടക്കിയ  ഭക്ഷണത്തിനെ വെറുതെ "ചീത്ത" എന്ന് പറഞ്ഞ മാറ്റി നിര്‍ത്തണോ?????

ജീവിതത്തിലും ഉണ്ട്ട് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ....നിന്നെ മടുത്തു....ജീവിതത്തില്‍ നിന്നും വഴിമാറൂ...എന്ന് പറഞ്ഞാല്‍ പോരെ...

ഒന്നോര്‍ത്താല്‍ ശരിയാണ്......മനസ്സിനെ ബോധിപ്പിക്കാന്‍ എങ്കിലും  വേണ്ടേ  അവര്‍ക്കും ഒരു കാരണം ...അല്ലെ????????????

7 comments:

  1. "ജീവിതത്തിലും ഉണ്ട്ട് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ....നിന്നെ മടുത്തു....ജീവിതത്തില്‍ നിന്നും വഴിമാറൂ...എന്ന് പറഞ്ഞാല്‍ പോരെ...

    ഒന്നോര്‍ത്താല്‍ ശരിയാണ്......മനസ്സിനെ ബോധിപ്പിക്കാന്‍ എങ്കിലും വേണ്ടേ അവര്‍ക്കും ഒരു കാരണം ...അല്ലെ"
    **************
    ചിലര്‍ അങ്ങിനെയാണ് ഇല്ലാ കാരണങ്ങള്‍ കണ്ടു പിടിച്ചു ജീവിതത്തിലെ പലരെയും വേദനിപ്പിക്കും. എന്നാല്‍ തിരിച്ചടികളില്‍ നിന്നും ഫീനക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുനെല്‍ക്കുന്നവര്‍ക്ക് മുമ്പില്‍ ഇവരെല്ലാം നിസ്സാരന്മാര്‍. ജീവിതം ഒരിക്കലും ആരെയും പരാജയപെടുത്തില്ല, സ്വയം തോറ്റു കൊടുക്കുന്നവര്‍ അല്ലാതെ.

    ശുഭാശംസകള്‍

    ReplyDelete
  2. ചിലർ അങ്ങിനെയാണ്... മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടി മാത്രം കാരണങ്ങൾ ഉണ്ടാക്കി സന്തോഷിക്കുന്നവർ...!!

    ReplyDelete
  3. വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ഠഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.....എന്ന് കവിവാക്യം

    ReplyDelete
  4. ഞാനും ഈ ഭക്ഷണത്തിലെ ഒരു വിഭാവമായിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു....പക്ഷെ എന്താണതിനു കാരണം എന്നത് ഉത്തരമില്ലാത്ത ചോദ്യമായി തന്നെ നിലനില്‍ക്കുന്നു....

    ReplyDelete