Thursday, September 27, 2012

ഞാന്‍ ഉറങ്ങുകയായിരുന്നു....

എഴുതണം എന്ന് ആഗ്രഹിച്ചാല്‍ പോലും എഴുതാന്‍ കഴിയാത്ത അവസ്ഥ...ചിന്തിക്കാനുള്ള കഴിവ് നഷ്ടം വന്നോ.. ചിന്തകള്‍ അക്ഷരങ്ങള്‍ ആയി പകര്‍ത്തുവാനുള്ള കഴിവ് ഉണ്ടായിരുന്നോ എനിക്ക്..അതോ അതെല്ലാം വെറും സ്വപ്നം ആയിരുന്നോ...സ്വപ്നവും സത്യവും തിരിച്ചറിയാന്‍ കഴിയുന്നില്ല...ഞാന്‍ ഉറങ്ങുകയായിരുന്നു...അല്ല.ഞാന്‍ ഇപ്പോള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു...അപ്പൊ ഇത് സപ്നം ആകും...വേര്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല....കണ്ണ് തുറക്കട്ടെ...പക്ഷെ ചുറ്റും ഇരുട്ടാണല്ലോ..ഇരുളിലേയ്ക്കു നോക്കിയാല്‍ എനിക്ക് പേടി ആകില്ലേ...ആകും...കണ്ണ് തുറക്കണ്ട...തുറന്നാല്‍ കാണുന്ന കാഴ്ചകള്‍ എല്ലാം തന്നെ പേടിപ്പെടുത്തുന്നവയാണ്‍ ...

9 comments:

  1. പേടിപ്പെടുത്തുന്ന കാഴ്‌ചകളുള്ള ഇക്കാലത്ത്‌ ഉറങ്ങുകയോ ഉറക്കം നടിച്ചുകിടക്കുകയോ ആണ്‌ ബുദ്ധി.. സുന്ദരസ്വപ്‌നങ്ങള്‍ കണ്ട്‌ ആവോളം ഉറങ്ങിക്കോളൂ...

    ReplyDelete
  2. ആഹാ ...അതുമിതും പറഞ്ഞ് ഉറങ്ങാനുള്ള സൂത്രമാണല്ലേ

    ReplyDelete
  3. പേടിക്കാതെ ചുമ്മാ അങ്ങെഴുതൂ,ഞങ്ങളൊക്കെയില്ലേ സഹിക്കാന്‍!!!...... .

    ReplyDelete
  4. ഉറക്കത്തിൽ നിന്നെഴുനേറ്റ് നല്ല രണ്ട് പോസ്റ്റിട്ട് തുടങ്ങൂ., ഒക്കെ ശരിയാകും..

    ReplyDelete
  5. ഉറക്കത്തിലെ അല്ല.. ഉണര്‍ച്ചയിലെ സ്വപ്നങ്ങളില്‍ എഴുതൂ

    ReplyDelete
  6. കണ്ണടകള്‍ വേണോ????

    ReplyDelete
  7. എല്ലാം ഒരു ഭ്രമം .. പിന്നെ ഒരു വിഭ്രമവും..

    ReplyDelete