Sunday, November 30, 2014

:)

കടലോളമാഴത്തിൽ നിൻമിഴിക്കോണിലായ്
ഞാൻ കണ്ടു നക്ഷത്രജാലമന്ന്
ഒരു തിരദൂരത്തിൽ നീയെനിക്കരികിലായ്
നിറനിലാ പുഞ്ചിരി തൂകി നിന്നൂ
വിണ്ണിൽ...പാൽനിലാ ചന്ദ്രിക പോലെ നിന്നൂ

Monday, March 11, 2013

പ്രണയം

പ്രണയം,  അതോതുവാന്‌  ത്രാണിയില്ല

പ്രണയത്തിന്‍ നോവൊരു പേടിസ്വപ്നം

 

Wednesday, March 6, 2013

അപ്പൊ അങ്ങനെ തന്നെ!!!

അപ്പൊ അങ്ങനെ തന്നെ!!!

അതും പറഞ്ഞ അവര്‍ നടന്നു നീങ്ങുന്നത് നോക്കി നില്‍ക്കാനേ എനിക്ക് കഴിഞുള്ളു. 

Thursday, September 27, 2012

ഞാന്‍ ഉറങ്ങുകയായിരുന്നു....

എഴുതണം എന്ന് ആഗ്രഹിച്ചാല്‍ പോലും എഴുതാന്‍ കഴിയാത്ത അവസ്ഥ...ചിന്തിക്കാനുള്ള കഴിവ് നഷ്ടം വന്നോ.. ചിന്തകള്‍ അക്ഷരങ്ങള്‍ ആയി പകര്‍ത്തുവാനുള്ള കഴിവ് ഉണ്ടായിരുന്നോ എനിക്ക്..അതോ അതെല്ലാം വെറും സ്വപ്നം ആയിരുന്നോ...സ്വപ്നവും സത്യവും തിരിച്ചറിയാന്‍ കഴിയുന്നില്ല...ഞാന്‍ ഉറങ്ങുകയായിരുന്നു...അല്ല.ഞാന്‍ ഇപ്പോള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു...അപ്പൊ ഇത് സപ്നം ആകും...വേര്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല....കണ്ണ് തുറക്കട്ടെ...പക്ഷെ ചുറ്റും ഇരുട്ടാണല്ലോ..ഇരുളിലേയ്ക്കു നോക്കിയാല്‍ എനിക്ക് പേടി ആകില്ലേ...ആകും...കണ്ണ് തുറക്കണ്ട...തുറന്നാല്‍ കാണുന്ന കാഴ്ചകള്‍ എല്ലാം തന്നെ പേടിപ്പെടുത്തുന്നവയാണ്‍ ...

Tuesday, June 12, 2012

കാലം....

കാലം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയുന്നു ...കാലാകാലങ്ങളില്‍ അത് നമ്മെ അറിയിക്കുവാനും


അവസരങ്ങള്‍ ഒരുക്കുന്നു ...അറിയാതെ പോയ സത്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ...

തളര്‍ന്നു വീഴാതെ ഒരു കൈ താങ്ങും കാലം കനിഞ്ഞു നല്‍കുന്നു ...ഇത് മിഥ്യ അല്ല ...പ്രപഞ്ച സത്യം ...കാലം തെളിയിച്ചുതന്ന സത്യം ....