Wednesday, February 29, 2012

ഒന്നോര്‍ത്താല്‍ ശരിയാണ്.....

 നാം കഴിക്കുന്ന ഭക്ഷണം എത്ര സ്വാദുള്ളത് ആയാലും കുറെ ആകുമ്പോള്‍ മടുക്കും....വേണ്ട എന്ന് തോന്നും...... പ്രത്യേകിച്ച് അടുത്ത് സ്വാദേറിയ മറൊരു വിഭവം ഇരിക്കുമ്പോള്‍.....

അപ്പോള്‍ ... കഴിച്ചു കൊണ്ടിരിക്കുന്നതിനു സ്വാദു പോരാ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം ....

പിന്നെ അതുപേക്ഷിക്കാന്‍ ഒരു കുറ്റം  കണ്ടു പിടിക്കും..... "ഇത് കൊള്ളില്ല...സ്വാദില്ല....എനിക്ക് വേണ്ട"......

പിന്നെ എല്ലാം ഭക്ഷണത്തിന്റെ കുറ്റം ആണ്.....സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.....ആ ഭക്ഷണം ചീത്തയായതു കൊണ്ടാണ് ഞാന്‍ അത് വേണ്ട വച്ചത് എന്ന ന്യായവും....അതിനു വേണ്ടുന്ന തെളിവുകളും...

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ????....എനിക്ക് ഈ ഭക്ഷണം മതിയായി...അതുകൊണ്ട് ഞാന്‍ ഉപേക്ഷിക്കുന്നു...അത്രേം പോരെ????
അത്രനേരം വിശപ്പടക്കിയ  ഭക്ഷണത്തിനെ വെറുതെ "ചീത്ത" എന്ന് പറഞ്ഞ മാറ്റി നിര്‍ത്തണോ?????

ജീവിതത്തിലും ഉണ്ട്ട് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ....നിന്നെ മടുത്തു....ജീവിതത്തില്‍ നിന്നും വഴിമാറൂ...എന്ന് പറഞ്ഞാല്‍ പോരെ...

ഒന്നോര്‍ത്താല്‍ ശരിയാണ്......മനസ്സിനെ ബോധിപ്പിക്കാന്‍ എങ്കിലും  വേണ്ടേ  അവര്‍ക്കും ഒരു കാരണം ...അല്ലെ????????????

Tuesday, February 28, 2012

വെറും തോന്നല്‍.....

സ്നേഹം, വിശ്വാസം...ഒക്കെ ഒരു തോന്നലാണ്

നമ്മെ ഒരാള്‍ സ്നേഹിക്കുന്നുവെന്ന്‍ "നമുക്ക്" തോന്നുന്നു...

പക്ഷെ അത് സ്നേഹമേ ആയിരുന്നില്ല എന്നാകും അയാള്‍ പറയുക...

വിശ്വാസവഞ്ചന എന്ന മിഥ്യാധാരണ ജനിക്കുന്നത് ഇവിടെയാണ്‌ ...

സ്നേഹം, വിശ്വാസം എന്നത് .......വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവെന്ന് അറിയുന്ന നിമിഷം.....

Monday, February 20, 2012

തിരിച്ചു തരൂ....

ജീവിതമാം  പടയോട്ടം ജയിച്ചു നീ മുന്നേറുമ്പോള്‍....

തെല്ലൊന്നു തിരിഞ്ഞു നോക്കുക നീ.....

നിനക്ക് വേണ്ടി നഷ്ടപ്പെടുത്തിയതാണ് ..... എന്റെ ജീവിതം....


അതെനിക്ക് തിരിച്ചു തരൂ....  

നീ തകര്‍ത്തെറിഞ്ഞ  എന്റെ കിളിക്കൂട്  എനിക്ക് തരിച്ചു തരൂ...